വർക്കല:ലോക്ക് ഡൗൺ വേളയിൽ വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലും കാറിലും അനാവശ്യമായി വിലസുന്നവരെ കണ്ടെത്തുന്നതിന് വർക്കല പൊലീസ് പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി രംഗത്തെത്തി.ടെക്നോപാർക്ക് സ്റ്റാർട്ട് അപ്പ് കമ്പനിയായ ക്യാച്ച് എ ക്ലൗഡ് ടെക്നോളജീസിലെ ഷിബിൻ,അഭിനന്ദ് എന്നിവർ വർക്കല പൊലീസുമായി സഹകരിച്ചാണ് ആപ്ലിക്കേഷന് രൂപകല്പന ചെയ്തത്.അനാവശ്യമായി പാസുകളും സത്യവാങ്മൂലവും വാഹനങ്ങളുമായി കറങ്ങി നടക്കുന്നവരെ കണ്ടെത്തുവാനും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും.ഒരു പോയിന്റിൽ നിന്ന് ഒന്നിലധികം തവണ അനാവശ്യമായി യാത്ര ചെയ്യുന്നവരെ കണ്ടെത്താനാകും.റോഡ് വിജിലന്റ് എന്ന പേരാണ് അപ്ലിക്കേഷന് നൽകിയിരിക്കുന്നത്.