corona-china

ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് മാസ്കുകളും വെൻ്റിലേറ്ററുകളും വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായി പേരു വെളിപ്പെടുത്താത്ത ഒരു ഉന്നതഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്തിന് മാസ്കുക ളും വെൻ്റിലേറ്ററുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൂടുതൽ ആവശ്യമുണ്ട്. ആഭ്യന്തര ഉത്പാദനം വർദിപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരും. അതു കൊണ്ടാണ് ചൈന ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് മാസ്കുകൾ ഉൾപ്പെടെ വാങ്ങാൻ തീരുമാനിച്ചതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.

അതേ സമയം ചൈനയിൽ നിന്ന് കയറ്റി അയയ്ക്കുന്ന മാസ്കുകൾ അടക്കമുള്ള ഉപകരണങ്ങൾ ഗുണമേന്മ ഇല്ലാത്തതാണെന്നും അതിനാൽ അവ ആവശ്യമില്ലെന്നുമാണ് സ്പെയിനും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പറയുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ആറു ലക്ഷത്തോളം മാസ്കുകൾ ഗുണമേന്മ ഇല്ലെന്നു കണ്ട് ഡച്ച് ആരോഗ്യ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.