modi

ന്യൂഡൽഹി: സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൂടിക്കാഴ്ച നടത്തും. കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്താനാണ് കൂടിക്കാഴ്ച. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഒരുമിച്ച് ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.