മുടപുരം:കൊവിഡ്-19 രോഗബാധയെ ചെറുക്കുന്നതിൽ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്ന മംഗലപുരം ഗ്രാമപഞ്ചായത്തിന് ഭരണമികവിൽ ട്രിപ്പിൾ നേട്ടം കൈവരിക്കാനായി.1019-20 പദ്ധതി ആസൂത്രണത്തിൽ 100 ശതമാനവും നികുതിപിരിവിൽ 100 ശതമാനവും മാർച്ച്‌ 31ന് മുൻപ് കൈവരിക്കുവാൻ സാധിച്ചതോടപ്പം 2020-21 വാർഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരംകൂടി ഇന്നലെ നേടാനായി.സംസ്ഥാനത്തു തന്നെ വിരലിൽ എണ്ണാവുന്ന ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി മംഗലപുരം മാറിയിരിക്കുന്നു.