കാട്ടാക്കട:പകർച്ച വ്യാധി പിടിപെടുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പതിസ് കേരള കാട്ടാക്കട യൂണിറ്റ് താലൂക്കിൽ സൗജന്യ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.കാട്ടാക്കട താലൂക്ക് ഓഫീസിൽ തഹസിൽദാർ ഹരിശ്ചന്ദ്രൻ, ഡെപ്യൂട്ടി തഹസിൽദാർ ഗോപാലകൃഷ്ണൻ ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് പ്രതിരോധ ശേഷിക്കുളള മരുന്നുകൾ നൽകി.വരും ദിവസങ്ങളിൽ സന്നദ്ധ സംഘടനകൾ,ഗ്രന്ഥശാലകൾ,റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുമായി സഹകരിച്ച് സൗജന്യ മരുന്നു വിതരണം നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി ഡോ.യദുകൃഷ്ണൻ അറിയിച്ചു.സൗജന്യ മരുന്നുകൾക്കായി 7904256026, 9447441325 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.