നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപാലം,നാഗച്ചേരി,കല്ലടക്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ റസിഡൻന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി വിതരണം തുടങ്ങി.സർക്കാരിന്റെ സൗജന്യ റേഷൻ വിതരണത്തിന് പിന്തുണയായണ് പച്ചക്കറി വിതരണം.റസിഡന്റ്സ് അസോസിയേഷന്റെ ഫണ്ടിൽ നിന്ന് അമ്പതിനായിരം രൂപ ചെലവഴിച്ച് ഒരു ലോഡ് പച്ചക്കറി ചാലയിൽ നിന്നും വാങ്ങിയാണ് വീടുകൾ തോറും വിതരണം ചെയ്യുന്നത്.