ബാലരാമപുരം:വീടുകളിൽ പച്ചക്കറിതോട്ടമൊരുക്കുന്നതിന്റെ ഭാഗമായി നെല്ലിമൂട് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു.തൈകളും ജൈവവളവുമെല്ലാം സൊസൈറ്റി നൽകും. മിതമായ നിരക്കിലാണ് പച്ചക്കറി വിത്ത് വിതരണം.ചീര,​ പച്ചച്ചീര,​ വെണ്ട,​ ചുവന്ന പയർ,​ വള്ളി പയർ,​ ചതുരപയർ,​ കത്തിരി നീളൻ,​ കത്തിരി,​ പാവൽ,​ മത്തൻ,​ തക്കാളി,​ പടവലം,​ പപ്പായ,​ ബീൻസ്,​ സാലഡ് വെള്ളരി,​ പാലക് ചീര,​ ബുള്ളറ്റ് മുളക്,​ മുളക്,​ കാന്താരി മുളക്,​ ഉണ്ട മുളക്,​ മല്ലി,​ വയലറ്റ് വഴുതന എന്നിവ പായ്ക്കറ്റിന് പത്ത് രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നതെന്ന് സൊസൈറ്റി ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ അറിയിച്ചു. രാവിലെ 10 മുതൽ രണ്ട് മണിവരെയാണ് പ്രവർത്തനസമയം. ഫോൺ: 04712260822.