കാട്ടാക്കട: കൊവിഡ് 19 തടയാൻ മുൻകരുതൽ നടപടികളുമായി മൈലോട്ടുമൂഴി ജനതാ റസിഡന്റ്സ് അസോസിയേഷൻ രംഗത്ത്. റസിഡന്റ്സ് പരിധിയിലെ പ്രധാന ജംഗ്ഷനുകളിൽ ബ്രേക്ക് ദി ചെയ്‌നിന്റെ ഭാഗമായി കൈകഴുകൽ സംവിധാനം ഏർപ്പെടുത്തിയതിനൊപ്പം എല്ലാ അംഗങ്ങൾക്കും തുണി മാസ്‌കുകൾ തയ്ച്ച് വീടുകളിലുമെത്തിച്ചു. പ്രസിഡന്റ് എസ്. സുദർശനൻ, സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എൻ.കെ. ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. അശോകൻ, മനു രാമനാഥൻ, എക്‌സിക്യൂട്ടീവ് അംഗം ശ്രീജ സുദർശനൻ എന്നിവർ നേതൃത്വം നൽകി.