ശ്രീകാര്യം: കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിക്ക് സഹായവുമായി ചെമ്പഴന്തി ഗുരുകുലവും രംഗത്ത്. നഗരസഭ ശ്രീകാര്യം കേന്ദ്രമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ ഇന്നലെ കെെമാറി. ആദ്യഘട്ടമായി അരി, നാളികേരം, വാഴക്കുല, പച്ചക്കറി തുടങ്ങിയ അവശ്യവസ്‌തുക്കളാണ് വാർഡ് കൗൺസിലർ കെ.എസ്.
ഷീലയ്ക്ക് കൈമാറിയത്. ഷൈജു പവിത്രൻ, സഹകരണ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ജോയി, ശ്രീകാര്യം വാർഡ് കൗൺസിലർ എൻ.എസ്. ലതകുമാരി എന്നിവർ പങ്കെടുത്തു.