prithviraj

തിരുവനന്തപുരം: ഉചിതമായ സമയവും അവസരവുമെത്തുമ്പോൾ ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തുമെന്ന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഞങ്ങളുടെ കാര്യം വലിയ ആശങ്കയുണ്ടാക്കുന്നതല്ല. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്.

അതുവരെ, നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതുന്നു. ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായും കുറിപ്പിൽ പറയുന്നു.