cheenivila

മലയിൻകീഴ് : മാറനല്ലൂർ ചീനിവിള അനിൽകുമാറിന്റെ കോഴി ഫാമിലെ 534 കോഴികൾ ചത്തൊടുങ്ങി. ഇന്നലെ രാവിലെയാണ് ഫാം ഉടമ വിവരമറിയുന്നത്.പാലോട് വെറ്റിറിനറി കേന്ദ്രത്തിൽ ചത്ത കോഴിയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.പക്ഷിപ്പനിയാണോ , ആരെങ്കിലും വിഷം വച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.പരിശോധനാഫലം ലഭിച്ചാലെ കാരണം കണ്ടെത്താനാകുവെന്നാണ് മാറനല്ലൂർ പൊലീസ് നൽകുന്ന വിവരം.ഒറ്റശേഖരം സ്വദേശിയായി അനിൽകുമാറിന്റെ കോഴിഫാമിനെതിരെ ചിലർ തുടക്കം മുതൽ രംഗത്ത് വന്നിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.