block

മലയിൻകീഴ് : മലയിൻകീഴ് പഞ്ചായത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഐ.ബി.സതീഷ്. എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.ആശാ വർക്കർമാർ അവരവരുടെ വാർഡിൽ തിരഞ്ഞെടുക്കെപെട്ട വോളന്റിയർമാരെ ഉൾപെടുത്തി ജനങ്ങൾക്ക് കൂടുതൽ കരുതലും ആത്മവിശ്വാസവും നൽക്കുന്ന പ്രവർത്തനം ജാഗ്രതയോടെ നടത്താൻ യോഗം തീരുമാനിച്ചു.നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എൽ.ശകുന്തളകുമാരി,നേമം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്‌ വിളപ്പിൽ രാധാകൃഷ്ണൻ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയകുമാർ,ഓഫീസ് വാർഡ് അംഗം ഡി.മുരുകൻ, നേമം ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ എലിസബത്ത് ചീരൻ,ഹെൽത്ത് ഇൻസ്‌പെക്ടർ വി.സുശീൽ കുമാർ, മലയിൻകീഴ് താലൂക്ക് ആശുപത്രി ഡോ.കാവ്യാശങ്കർ,നേമം ബ്ലോക്ക്‌ ഡിവിഷൻ ഓഫീസർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, ഗ്രാമ പഞ്ചായത്തിലെ 25 ആശാ വർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.