കോവളം: കോട്ടുകാൽ ചൊവ്വരയിൽ ആരംഭിച്ച സ്‌നേഹക്കൂട്ട് കൂട്ടായ്‌മയുടെ ഉദ്ഘാടനം പഞ്ചായത്ത് സെക്രട്ടറി അജു നിർവഹിച്ചു. വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിന് സമീപം ചൊവ്വരയിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് നാടിന് മാതൃകയായി കൂട്ടായ്‌മ ആരംഭിച്ചത്. കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ ഏഴോളം വാർഡുകളിൽ ഇവർ ഭക്ഷണമെത്തിക്കുന്നുണ്ട്. ബേബി മാത്യു തോമതീരം, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എ.കെ. ഹരികുമാർ, ശാസ്‌താ തമ്പി, അജിത് കുമാർ, ഉണ്ണി, അനിൽ, ലാൽ സജീവ് എന്നിവർ നേതൃത്വം നൽകുന്നു.