വെഞ്ഞാറമൂട്: വലിയകട്ടയ്‌ക്കാലിൽ അര ഏക്കർ പുരയിടത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് അയണിക്കുന്നിൽ വീട്ടിൽ ലിനു നളിനാക്ഷന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീഅണച്ചത്.