copter

തിരുവനന്തപുരം: സർക്കാരിന്റെയും പൊലീസിന്റെയും ആവശ്യങ്ങൾക്കായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസിന് 1,44,60,000 രൂപ കൈമാറി. 18 ശതമാനം ചരക്കുസേവന നികുതി കൂടിയാകുമ്പോൾ തുക 1,70,63,000 രൂപ.

എ.എസ് 365 ഡൗഫിൻ - എൻ ഇനത്തിൽപെട്ട ഹെലികോപ്ടറാണ്. ചൊവ്വാഴ്ചയാണ് ഇതിനുള്ള തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്. ദുരന്തനിവാരണത്തിനും മാവോയിസ്റ്റ് വേട്ടയ്ക്കും അടിയന്തര ഘട്ടങ്ങളിലും കോപ്ടർ ഉപയോഗിക്കും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് ധൂർത്താണെന്ന് ആക്ഷേപമുയർന്നിരുന്നു.

മുൻകൂർ വാടക ലഭിച്ചാലേ കരാർ നടപടികളുമായി മുന്നോട്ടുള്ളൂവെന്ന പവൻഹാസിന്റെ നിലപാടിനെ തുടർന്നാണ് വാടക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ തുടർച്ചയായ ആവശ്യപ്പെടുകയും ചെയ്തു

കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയർന്ന നിരക്ക് ആവശ്യപ്പെട്ട കമ്പനിയുമായാണ് കരാർ. ബംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്ടറുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

കേരളം 1.44 കോടി രൂപ മാസ വാടക നൽകി എടുക്കുന്ന അതേ സൗകര്യമുള്ള കോപ്ടറിന് ഛത്തീസ്ഗഡ് നൽകുന്നത് 85 ലക്ഷം രൂപ മാത്രം.