തിരുവനന്തപുരം: കൊവി‌ഡ് 19 രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങൾ ബാധകമാക്കിയ പോത്തൻകോട്ട് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ആരംഭിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസി‌‌ഡന്റ് വി.വി. രാജേഷ് ആവശ്യപ്പെട്ടു. പോത്തൻകോട് കേന്ദ്രീകരിച്ച് അടിയന്തിരമായി ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കണം. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും ജനറൽ ആശുപത്രിയിലേയ്ക്കും യാത്ര ചെയ്യാനുള്ള ആംബുലൻസ് സൗകര്യമുൾപ്പെടെ സജ്ജീകരിക്കണം. മുൻകരുതൽ എന്ന നിലയിൽ ഒരു പ്രദേശത്താകെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടിക്കണ്ട് സർക്കാർ ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.