തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ 2 വീതം, പാലക്കാട് ഒന്ന്. 267 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ വിദേശത്ത് നിന്ന് വന്നവർ. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെ. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച പോത്തൻകോട്, മണക്കാട് സ്വദേശികൾ വിദേശത്ത് നിന്ന് വന്നവർ.
സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 237.
രോഗം ബാധിച്ച 191 പേർ വിദേശത്ത് നിന്ന് വന്ന മലയാളികൾ. ഏഴ് പേർ വിദേശികളും.
സമ്പർക്കം മൂലം വൈറസ് ബാധിച്ചത് 67 പേർക്ക്. നാല് വിദേശികളടക്കം 26 പേരുടെ ഫലം നെഗറ്റീവ്
. കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനകം കൊവിഡ് ആശുപത്രി.
. ആർ.സി.സിയിൽ സാധാരണ പരിശോധന കൃത്യമായി നടത്തും.
. കുട്ടികളുടെ വാക്‌സിനേഷന്റെ തുടർച്ച മുടങ്ങാതെ ശ്രദ്ധിക്കും.
. അത്യാവശ്യ രോഗികൾക്ക് പൊലീസും ഫയർഫോഴ്സും മരുന്നെത്തിക്കും
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ - 1,64,130
വീടുകളിൽ - 1,63,508
ആശുപത്രികളിൽ - 622
ഇന്നലെ ആശുപത്രിയിൽ - 123