തിരുവനന്തപുരം: ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പുനടത്താൻ ആരും തുനിഞ്ഞിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ രോഗവ്യാപനമുണ്ടായതിനെ തുടർന്ന് സോഷ്യൽമീഡിയയിലൂടെയും മറ്റും നടത്തുന്ന ചില പ്രചരണങ്ങളെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ താക്കീത്.
കൊവിഡ് 19 മതം നോക്കി ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 60 പേർ ഇവിടെ നിരീക്ഷണത്തിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രത്യേകം ഭയപ്പാടുണ്ടാക്കുന്നതിൽ അടിസ്ഥാനമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്. തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചും അതിൽ പങ്കെടുത്തവരുടെ മതത്തെക്കുറിച്ചുമെല്ലാം അസഹിഷ്ണുതയോടെ ചിലർ പ്രചരണം അഴിച്ചുവിടുന്നുണ്ട്. ഇതിനെതിരെ എല്ലാവരും ജാഗ്രത പാലി
ക്കണമെന്നും അദ്ദേഹം പറഞ്ഞു.