തിരുവനന്തപുരം :ജില്ലയിൽ ഇന്നലെ രണ്ടു പേരുടെ പരിശോധനാ ഫലംകൂടി പോസിറ്റീവായി. പോത്തൻകോട്, മണക്കാട് സ്വദേശികളുടെ ഫലമാണ് പോസിറ്റീവായത്. ഇരുവരും മാർച്ച് 22ന് വിദേശത്തു നിന്ന് എത്തിയതാണ്. ഇരുവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിൽ പോത്തൻകോട് സ്വദേശി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിക്കൊപ്പമാണ് എത്തിയത്. ജില്ലയിൽ പുതുതായി 185 പേർ രോഗനിരീക്ഷണത്തിലായി. നിസാമുദീനിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.347 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.17981 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്നലെ രോഗ ലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 27 പേരും ജനറൽ ആശുപത്രിയിൽ 25 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 9 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും കിംസ് ആശുപത്രിയിൽ 4 പേരും അനന്തപുരി ആശുപത്രിയിൽ 3 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും ഉൾപ്പെടെ 77 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്നലെ 111 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1480 സാമ്പിളുകളിൽ 1339 പരിശോധനാഫലം ഇതുവരെ ലഭിച്ചു. ഇന്നലെ ലഭിച്ച 67 പരിശീലനാ ഫലവും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം മരിച്ച പോത്തൻകോട് സ്വദേശി പങ്കെടുത്ത പി.ടി.എ മീറ്റിംഗിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു.

കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമെൻസ് ഹോസ്റ്റലിൽ 35 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 35 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 161 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്കൂളിൽ 72 പേരെയും പൊഴിയൂർ സെന്റ് മാതാ സ്കൂളിൽ 72 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 626 പേർ നിരീക്ഷണത്തിലുണ്ട്.

അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി,വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 2779 വാഹനങ്ങളിലെ 4447 യാത്രക്കാരെ സ്ക്രീനിംഗ് നടത്തി.

ഫിസിഷ്യൻ, പൾമൊണോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവർക്ക് ഇന്റൻസീവ് കെയർ മാനേജ്മെന്റ് പരിശീലനം ജനറൽ ആശുപത്രിയിൽ നൽകി

മെസിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ മാനേജ്മെന്റ്,ഐ.സി.യു മാനേജ്മെന്റ് എന്നിവയിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പരിശീലനം നൽകി.

ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 2959 ടീമുകൾ 14563 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -18058

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -17981

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -77

ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -185

കൊവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ 9846854844 എന്ന നമ്പരിലേക്ക് വിളിക്കാം .