തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി പരിഹാര സംവിധാനമായ 'സ്ട്രെയിറ്റ് ഫോർവേഡി'ന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് . പൊതുജന പരിഹാര സംവിധാനത്തിന് ഐ.എസ്.ഒ അംഗീകാരം ആദ്യമായാണെന്ന് കരുതുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

സ്‌ട്രെയിറ്റ് ഫോർവേഡ് പരാതികളുടെ എണ്ണവും,പരിഹാരത്തിലെ കാര്യക്ഷമതയും കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച ഓൺലൈൻ പരാതി പരിഹാര സംവിധാനമെന്ന ഖ്യാതി നേടിയിട്ടുണ്ട്. 2,67,018 പരാതികൾ ഇതുവഴി കൈകാര്യം ചെയ്തു...

സോഷ്യൽമീഡിയ ആക്രമണം:

ശക്തമായ നടപടി

കഴിഞ്ഞദിവസം പായിപ്പാട്ട് അന്യ സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ചാനലിന് നേരെ മോശമായ രീതിയിൽ സോഷ്യമീഡിയ ആക്രമണം നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതികൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ വഴിയിൽ വന്നില്ലെങ്കിൽ ആക്രമിച്ച് കീഴ്‌പ്പെടുത്തിക്കളയാമെന്ന രീതി അനുവദിക്കില്ല.. .