തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ഹോമിയോപ്പതി ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ടാൽ രോഗസംബന്ധമായ സംശയങ്ങൾക്ക് മറുപടിയും ഉപദേശവും നൽകുമെന്ന് ജില്ലാ മെഡിക്കൽ (ഹോമിയോപ്പതി) അറിയിച്ചു. മരുന്നുകൾ അടുത്തുള്ള സർക്കാർ,എൻ.എച്ച്.എം ആശുപത്രിയിൽ എത്തിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളിലെ ഡോക്ടർമാരെയും വിളിക്കാം. ലഹരി വസ്തുക്കൾ പെട്ടെന്ന് നിറുത്തുന്നതുമൂലമുണ്ടാകുന്ന സംശയങ്ങൾക്ക് 94463790589 എന്ന നമ്പരിലും മാനസിക സംഘർഷം,കുടുംബപ്രശ്നങ്ങൾ എന്നിവയ്ക്ക് 9495271314 എന്ന നമ്പരിലും കുട്ടികളുടെ സ്വഭാവ വൈകാരിക പ്രശ്ന പരിഹാരത്തിന് 9446793903 എന്ന നമ്പരിലും ബന്ധപ്പെടാം. എല്ലാ ദിവസവും സർക്കാർ ഹോമിയോ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും.