310മലയാളികളുണ്ടെന്ന് വിവരം
തിരുവനന്തപുരം :ഡൽഹി നിസാമുദ്ദീൻ മസ്ജിദിലെ തബ് ലീഗ് സമ്മേളനത്തിലും തമിഴ്നാട്ടിലെ സമ്മേളനത്തിലും പങ്കെടുത്ത് കേരളത്തിൽ മടങ്ങിയെത്തിയവരെ കണ്ടെത്താൻ പൊലീസും ആരോഗ്യവകുപ്പും തീവ്രശ്രമം തുടങ്ങി. 310 മലയാളികൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.
നിസാമുദ്ദീനിൽ ആദ്യഘട്ടത്തിൽ പോയവരിൽ മടങ്ങിയെത്തിയ 77 പേരെ നിരീക്ഷണത്തിലാക്കി. 160 പേർ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഡൽഹിയിലെ മർക്കസ് സന്ദർശിച്ചവരും മറ്റ് സംസ്ഥാനങ്ങളിലുണ്ട്.
കേരളത്തിൽ നിന്നുള്ള പലരും ഡൽഹി നിസാമുദ്ദീനിലെത്തിയ ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് പോയി... ലോക്ക് ഡൗണിന് തൊട്ടുമുമ്പ് യാത്രയിലായവർ അതാത് സ്ഥലത്ത് കുടുങ്ങി. യു.പിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്റയ്ക്കിടെയാണ് എറണാകുളത്തു നിന്നുള്ള 12 പേർ ബംഗളുരുവിലെത്തിയത്. കഴിഞ്ഞ 24ന് തിരുവനന്തപുരത്തെത്തിയ ഡൽഹി വിമാനത്തിലും നിസ്സാമുദ്ദീൻ സന്ദർശിച്ചവരുണ്ടായിരുന്നു.. സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുടെ വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൈമാറി. ഇതുവരെ കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കി.. പരിശോധനയ്ക്കായി സ്റവം എടുക്കുന്നു...
ഡൽഹിയിൽ നിന്ന്
എത്തിയത് 77 പേർ
*ഡൽഹിയിലെ സമ്മേളനം കഴിഞ്ഞ് നേരെ കേരളത്തിലെത്തിയവർ 77 പേർ.
:തിരുവനന്തപുരം – 9, കൊല്ലം – 10, പത്തനംതിട്ട – 4, ആലപ്പുഴ – 3, കോട്ടയം – 6, ഇടുക്കി – 4, എറണാകുളം – 2, തൃശൂർ – 3, പാലക്കാട് – 2, കോഴിക്കോട് – 6, മലപ്പുറം – 12, വയനാട് – 1, കണ്ണൂർ – 11, കാസർകോട് – 4.
*തിരുവനന്തപുരം സ്വദേശികളായ 9 പേരിൽ ഒരാൾ ഡോക്ടർ. ഇപ്പോൾ കായംകുളത്ത്. കാട്ടാക്കടയിലെ
മറ്റൊരാൾ കൊല്ലത്ത്.
* തബ് ലീഗ് മ്മേളനത്തിൽ പങ്കെടുത്ത ഇരുപതോളം മലയാളികൾ ഡൽഹിയിൽ നിരീക്ഷണത്തിൽ..
.*ഡൽഹിയിൽ നിന്ന് ആൻഡമാനിലും മറ്റു സംസ്ഥാനങ്ങളിലും സഞ്ചരിച്ചശേഷം 148 പേർ കേരളത്തിലെത്തി. ഇതിൽ കൂടുതൽപേരും വടക്കൻ ജില്ലകളിലുള്ളവർ..
*18 മുതൽ 20 വരെ തമിഴ്നാട്ടിൽ നടന്ന പരിപാടിയിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് 81 പേർ. ഇവരെല്ലാം തിരിച്ചു വന്ന് നിരീക്ഷണത്തിൽ ..