അബുദാബി: കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും വർദ്ധിക്കുന്നതോടെ ഗൾഫിലെ മലയാളികളടക്കമുള്ളവർ ആശങ്കയിലാണ്. തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന കാമ്പുകളിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണവർ. കട്ടത്തോട താമസിക്കുന്നവരിൽ വിവിധ രാജ്യങ്ങളിലുള്ളവരുമുണ്ട്. യു.എ.ഇയിൽ 150 പേർക്ക് കൂടി പുതിയതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 814 ആയി.
ബുധനാഴ്ച രണ്ട് പേർ കൂടി മരിച്ചു .ഏഷ്യക്കാരനായ 62 വയസുകാരനും 78കാരനായ ജി.സി.സി കാരനുമാണ് മരിച്ചത്. ഇരുവർക്കും ഹൃദ്രോഗം ഉൾപ്പെടെയുള്ള മറ്റ് അസുഖങ്ങളുണ്ടായിരുന്നു. ഇതോടെ കൊറോണ ബാധിച്ച് യു.എ.ഇയിൽ മരിച്ചവരുടെ എണ്ണം എട്ടായി.