lock-down-

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ നിയന്ത്രണം ജില്ലാ ഭരണകൂടം പിൻവലിച്ചു. കൊറോണ ബാധിച്ച് പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസ് മരിച്ചതോടെയാണ് പ്രദേശത്ത് ജില്ലാ കളക്ടർ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് സാമൂഹ്യ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ജില്ല ഭരണകൂടം വിലയിരുത്തി. അബ്ദുൾ അസീസുമായി ഇടപഴകിയിരുന്നവരുടെ പരിശോധനഫലം നെഗറ്റീവായതോടെയാണ് ജില്ലാ ഭരണകൂടം പോത്തൻകോട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചത്.എന്നാൽ പ്രദേശത്ത് നിരീക്ഷണം തുടരും.