കല്ലമ്പലം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 700 ൽപ്പരം പൊതിച്ചോറുകൾ എത്തിച്ച് യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി കമ്മിറ്റി.ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കും പുറത്തുള്ളവർക്കും പൊതികൾ വിതരണം ചെയ്തു.എല്ലാമാസവും ജനറൽ ആശുപത്രി പരിസരത്ത് പൊതിച്ചോർ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം.ബാലു,അസംബ്ലി പ്രസിഡന്റ് ജിഹാദ്, കിരൺ, ശ്യാം, മൈക്കിൽ, അനിൽരാജ്, മുബാറക്ക് എന്നിവർ നേതൃത്വം നൽകി.