ന്യൂഡൽഹി: കൊവിഡ് ബാധിച്ച രോഗികളെ കൊണ്ടുപോകാനായി ഇന്ത്യൻ സൈന്യം ബസിനെയൊന്ന് പരിഷ്കരിച്ചു. കൊറോണ രോഗികൾക്ക് ചികിത്സ നൽകാൻ വേണ്ടി ഉപയോഗിക്കും എന്ന കുറിപ്പോടെ ഇന്ത്യൻ ആർമി ട്വിറ്റർ പേജിലാണ് പരിഷ്‌കരിച്ച ബസിന്റെ ചിത്രം പുറത്തിറക്കിയത്.
സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡാണ് ഈ ബസിന്റെ ശില്പികൾ.
ഇന്ത്യൻ സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ ട്വീറ്റ് പ്രകാരം കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി വരുത്തിയ എല്ലാ മാറ്റങ്ങളും ഡ്രൈവറുടെയും കോഡ്രൈവറുടെയും സുരക്ഷ ഉറപ്പുവരുത്തുന്നു. ഡിസ്‌പോസിബിൾ സീറ്റ് കവറുകളും അണുവിമുക്തമാക്കുന്നതിനുള്ള പ്രക്രിയകളും ബസിനെ വ്യത്യസ്തമാക്കുന്നു. സിംഗിൾ എൻട്രി, വെന്റിലേറ്ററുകളുള്ള ട്രീറ്റ്‌മെന്റ് ചേംബർ, ഡ്രൈവർ, കോഡ്രൈവർ എന്നിവർക്ക് ഐസൊലേഷൻ എന്നിവ ഈ ബസിൽ ലഭ്യമാണ്.