പാറ്റ്ന: നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. ബിഹാറിലെ മധുബനിയിൽ ചൊവ്വാഴ്ചയാണ് പൊലീസിനെ ആക്രമിച്ചത്.പൊലീസിനെ സംഘടിച്ച് ചിലർ കല്ലെറിയുകയായിരുന്നു.
മതസമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ച് അന്വേഷിച്ചെത്തിയ പൊലീസ് ഗിർദർജംഗ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തി. ഇവിടെവച്ചാണ് പൊലീസിനുനേരെ അതിക്രമമുണ്ടായത്. മതസമ്മേളനത്തിൽ പങ്കെടുത്ത ബീഹാറുകാരായ ഒട്ടുമുക്കാൽപ്പേരെയും കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താൻ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കണ്ടെത്തിയവരെ നിരീക്േണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം സമ്മേളനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 9000 ത്തോളം പേർ കൊറോണ ബാധയുടെ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്.