ct

കാൻബറ: കോവിഡിനെതിരായ വാക്സിൻ പരീക്ഷണം ഓസ്‌ട്രേലിയയിൽ ആരംഭിച്ചു. ഓസ്‌ട്രേലിയയിലെ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി.

ഓസ്‌ട്രേലിയൻ ആനിമൽ ഹെൽത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂർണ ഫലം ലഭിക്കാൻ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ആദ്യഘട്ട ഫലം ജൂൺ മാസത്തോടെ ലഭിച്ചേക്കും. മൃഗങ്ങളിലുള്ള പരീക്ഷണത്തിനുശേഷം മനുഷ്യരിൽ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാൽ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ 18 മാസമെങ്കിലും വേണ്ടിവരും.

ഓസ്‌ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് ഓർഗനൈസേഷൻ തലവൻ ലാറി മാർഷൽ പറഞ്ഞു.