covid-

സിസിലി: കോവിഡാണെന്ന സംശയത്തിൽ കാമുകൻ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു.

ഇറ്റലിയിലെ സിസിലിയിലാണ് സംഭവം. കൊല നടത്തിയത് നഴ്സായ കാമുകൻ. കൊന്നത് കാമുകിയായ ഡോക്ടറെ. കാമുകിക്ക് കോവിഡ് ഉണ്ടെന്നും അത് മറച്ച് വച്ച് തനിക്കും നൽകി എന്ന് ആരോപിച്ചാണ് കാമുകൻ കാമുകിയെ കൊന്നത്. എന്നിട്ട് കൈ ഞരമ്പ് മുറിച്ച് കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് എത്തി ഇയാളെ രക്ഷിച്ചു.

കൊലയ്ക്കുശേഷം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോൾ രണ്ടും നെഗറ്റീവ്. രണ്ടുപേർക്കും രോഗമില്ല. സിസിലിയിലെ മെസ്സിനയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ ലൊറേന ക്വാറന്റെയാണ് (27) കോവിഡിൻെറ പേരിൽ കൊല്ലപ്പെട്ടത്. കാമുകൻ അന്റോണിയോ ഡീ പീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് സംശയം കാമുകൻ വെളിപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. പരിശോധനയിലാണ് ഇരുവർക്കും രോഗമില്ലെന്ന് കണ്ടെത്തിയത്.