തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പർമാർക്കറ്റുകളിലും പലചരക്കുകടകളിലും വിജിലസ് പരിശോധന. പലയിടങ്ങളിലും സാധനങ്ങൾക്ക് കൂടിയ വില ഈടാക്കുന്നു എന്ന പരാതിയെത്തുടർന്നാണ് പരിശോധന. ലോക്ക്ഡൗണിന്റെ പശ്ചാലത്തിൽ സാധനങ്ങൾക്ക് കൂടിയ വില ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് കണക്കാക്കാതെ ചിലർ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കൂടിയ വില ഇൗടാക്കിയിരുന്നു. ചിലയിടങ്ങളിൽ ഇതിനെതിരെ നടപടിയും സ്വീകരിച്ചു. എന്നിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്ന് കണ്ടതോടെയാണ് പരിശോധന നടത്തുന്നത്.