ramesh-chennithala

തിരുവനന്തപുരം: മദ്യത്തിന് കുറിപ്പടി വിതരണം ചെയ്യുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി. ഒരു സാമൂഹ്യ പ്രശ്നം നേരിടാനാണ് ശ്രമിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഭാവി നടപടികൾ സ്വീകരിക്കുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,​ സർക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയുടെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ ഹർജി നൽകിയ ടി.എൻ പ്രതാപൻ എം.പിയും കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു.