lock-down

നോയിഡ: ലോക് ഡൗൺ കാലത്ത്കൂളായി പുറത്തിറങ്ങാൻ ഡോക്ടറുടെ വേഷംകെട്ടിയ യുവാവിനെ പൊലീസ് പൊക്കി. നോയിഡയിലാണ് സംഭവം.യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കാൺപൂർ സ്വദേശി അശുതോഷ് ശർമ്മ എന്ന യുവാവാണ് പിടിയിലായത്.

വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും മാസ്കും ഗ്ളൗസുമൊക്കെ ധരിച്ച് ശരിക്കും ഒരു ഡോക്ടറെപ്പോലെയാണ് യുവാവ് റോഡിലിറങ്ങിയത്.ആദ്യംപൊലീസിനും കണ്ട മറ്റുള്ളവർക്കും ഒരു സംശയവും തോന്നിയില്ള. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ഇയാളുടെ പെരുമാറ്റത്തിൽ പൊലീസിന് ഒരു സംശയം.റോഡിലൂടെ ഇയാൾ നടന്നുപോയതിലായിരുന്നു പ്രധാന സംശയം.

എന്തായാലും സംശയം തീർക്കാൻ തന്നെ പൊലീസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിൽ ശരിക്കും ഡോക്ടറാണ് താനെന്നായിരുന്നു യുവാവ് പറഞ്ഞത്. പൊലീസ് വീണ്ടും ചോദ്യം ചെയ്തെങ്കിലും ഡോക്ടറാണെന്നുതന്നെ അയാൾ ഉറപ്പിച്ചുപറഞ്ഞു. അതോടെ പൊലീസ് പത്തൊമ്പതാമത്തെ അടവ് പുറത്തെടുന്നു. ആരോഗ്യമേഖലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതോടെ ഡോക്ടറുടെ നില പരുങ്ങലിലായി. ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ ഇയാൾക്ക് സാധിച്ചില്ല. അതോടെ വേഷംകെട്ടൽ പൊളിഞ്ഞ് പാളീസായി.

ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുകയാണ്. പുറത്തിറങ്ങാൻ മറ്റുവഴിയില്ലെന്ന് കണ്ടതോടെയാണ് ഡോക്ടറായി വേഷം കെട്ടാൻ തീരുമാനിച്ചത്. യുവാവിനെ പൊലീസ് നടപടിയെടുത്തു. നോയിഡയിലും പരിസരങ്ങളിലും ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുകയാണ്. ഇത് ലംഘിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.