bankpalode

പാലോട്: പെൻഷൻ വാങ്ങാൻ ബാങ്കുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ റേഷൻ കടകളിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ കാരണം തിരക്ക് ഉണ്ടായിരുന്നില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങാനായെത്തിയവർക്ക് പാലോട് പൊലീസിന്റെ കർശന നിയന്ത്രണം ഉണ്ടായിരുന്നു. ബാങ്കുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രായമായവർ പലർക്കും ഉപയോഗം മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. ഇത്തരക്കാർക്ക് പാലോട് ജനമൈത്രി പൊലീസ് ബോധവത്കരണം നൽകുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് പെൻഷൻ വിതരണം ബാങ്കുകളിൽ നടക്കുന്നത്.