ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം വിളയിൽമൂല ശാഖ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് കുടിവെള്ള വിതരണം നടത്തി.യൂണിയൻ സെക്രട്ടറി എം.അജയൻ എസ്.ഐ സനോജിന് കുടിവെള്ള കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സാബു കാവുവിള ,സെക്രട്ടറി പ്രശാന്തൻ,യൂണിയൻ മെമ്പർ അമ്പാടി മണി, ജനമൈത്രി പൊലീസ് അംഗങ്ങളായ ബിനു, ശ്രീജൻ, സി.പി.ഒ മാരായ അനീഷ് ,ജിറാസ് എന്നിവർ സംബന്ധിച്ചു.