co

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്തെ ആശുപത്രിയിൽ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെൽവേലി സ്വദേശി തങ്കത്തെയാണ് കണ്ടെത്തിയത്. അധികൃതർ നടത്തിയ തിരച്ചിലിനിടെ വാഴപ്പാറ കനാലിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ഇന്നലെ മുതലാണ് ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്.പനിയും ചുമയും ഉള്ളതിനാലായിരുന്നു ഇത്. നേരത്തേ, സംസ്ഥാനത്തി​ന്റെ പലഭാഗങ്ങളിലും നിരീക്ഷണത്തിലുള്ളവർ അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയിരുന്നു. ഇവരെ പിന്നീട് അധികൃതർ പിടികൂടി ആശുപത്രികളിൽ എത്തിക്കുകയും ചെയ്തിരുന്നു.