ന്യൂഡൽഹി:ഡൽഹിയിൽ ഒരു ഡോക്ടർക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. എയിംസിലെ റസിഡന്റ് ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗംസ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം എട്ടായി. രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളെയും അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.ഇവർക്കാർക്കെങ്കിലും രോഗബാധ ഉണ്ടോ എന്ന് വ്യക്മല്ല.
ഡൽഹിയിലും മുംബയിലുമടക്കം രാജ്യത്തിന്റെ പലഭാഗത്തും ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് ഏറെ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. രോഗബാധിതരെ ചികിത്സിക്കുന്നതിലൂടെയാണ് പലരും രോഗബാധിതരായതെന്നാണ് കരുതുന്നത്.