തിരുവനന്തപുരം: കൊവിഡിൻെറ പശ്ചാത്തലത്തിൽ സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ റേഷനരി ഇറക്കാന്‍ കൂടുതല്‍ കൂലി ചോദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍. കൂലി കൂടുതല്‍ ചോദിച്ചതിനാല്‍ തിരുവനന്തപുരം നെടുമങ്ങാട് ഗോഡൗണിലേക്കെത്തിയ ലോഡ് ഇറക്കാനായില്ല. തിരുവനന്തപുരത്തെ റേഷന്‍ കടകളിലേക്കുള്ള അരിയാണിത്.
മൂന്ന് ലോഡ് റേഷനരിയാണ് ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നത്. സാധാരണ ഇറക്കുന്ന കൂലിക്ക് പുറമെ കൂലി ചോദിച്ചതാണ് തർക്കത്തിന് കാരണം. രാവിലെ 10 മണിക്ക് എത്തിയ ലോഡാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്.