കല്ലമ്പലം: ലോക്ക് ഡൗൺ നില നിൽക്കെ സ്ഥാപനങ്ങൾ തുറക്കുകയും ബൈക്കുമായി റോഡിലിറങ്ങുകയും ചെയ്ത സംഭവത്തിൽ കല്ലമ്പലം,പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലുപേർ അറസ്റ്റിൽ.തെറ്റിക്കുളം ജംഗ്ഷനിൽ സ്റ്റുഡിയോ തുറന്നു പ്രവർത്തിച്ചതിനും,പേരേറ്റിൽ മൊബൈൽ ഫോൺ കട തുറന്നതിനുമാണ് രണ്ടു പേരെ കല്ലമ്പലം പൊലീസ് അറസ്റ്റ്ചെയ്തത് . പള്ളിക്കലിൽ ചായക്കട തുറന്നതിനും,ബൈക്കുമായി നിരത്തിലിറ ങ്ങിയതിനുമാണ് രണ്ടുപേർ അറസ്റ്റിലായത്.പല തവണ താക്കീത് നൽകിയിട്ടും അനുസരിക്കാത്തവരാണ് ഇതിൽ ചിലരെന്നും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.