വർക്കല:വർക്കല മുനിസിപ്പൽ പ്രദേശത്ത് അമിതവില ഈടാക്കിയ 17 സ്ഥാപനങ്ങൾക്കെതിരെ താലൂക്ക് സപ്ലൈ ഓഫീസർ എ. രാജീവന്റെ നേതൃത്വത്തിലുളള സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി നടപടി സ്വീകരിച്ചു.കുപ്പിവെളളത്തിന് അമിതവില ഈടാക്കിയ വർക്കല ഫാത്തിമ സ്പൈസസ് സ്റ്റോർ,വർക്കല സൂപ്പർ ബേക്കറി,അനു സ്റ്റോർ,കല്ലം കോണം എസ്. എൻ.കുലക്കട എന്നീ സ്ഥാപനങ്ങൾക്കെതിരെയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ വ്യാപാരം നടത്തിയ വർക്കലയിലെ അജി സ്റ്റോർ, മൈതാനം കവിത സ്റ്റോർ,സവാളക്ക് അമിതവില ഈടാക്കിയ മൈതാനം അറഫാ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് കടക്കെതിരെയും നടപടി സ്വീകരിച്ചു.