nalin

ബംഗളൂരൂ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ബി.ജെ.പി. കർണാടക അതിർത്തി തുറക്കില്ലെന്ന നിലപാടുമായി ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷനുമായ നളിൻ കുമാർ കട്ടീലാണ് രംഗത്തെത്തിയത്. രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട്ട് ഒരുക്കണം. ഇത്രയും വർഷമായിട്ടും കാസർകോട്ട് സ്വന്തമായൊരു മെഡിക്കൽ കോളേജില്ലാത്തത് കേരള മോഡൽ എന്താണെന്ന് കാട്ടി തരികയാണെന്നും കട്ടീൽ ട്വിറ്ററിൽ കുറിച്ചു.