പാറശാല:പാറശാല നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലായി കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വരെ 1358 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്നത് കുന്നത്തുകാൽ (265), പാറശാല (221) പഞ്ചായത്തുകളിലാണ്. മറ്റ് പഞ്ചായത്തുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം താഴെ പറയും പ്രകാരത്തിലാണ്. കൊല്ലയിൽ (125), പെരുങ്കടവിള (146), ഒറ്റശേഖരമംഗലം (109), ആര്യങ്കോട് (122), അമ്പൂരി (138), കള്ളിക്കാട് (108) വെള്ളറട (124).