വെള്ളറട:ഇരിഞ്ഞിനാംപള്ളി സർഗമിത്ര കലാകായിക സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് ആരോഗ്യവകുപ്പ്,വൈദ്യുതി ബോർഡ് ജീവനക്കാർക്ക് മാസ്കുകളും അതിർത്തി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണ പദാർത്ഥങ്ങളും ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സാഹയവും വിതരണം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് സുനിൽ കുമാർ,വെള്ളറട സബ് ഇൻസ്പെക്ടർ സതീഷ് ശേഖറിന് ഇളനീർ നൽകി സേവന പ്രവർത്തനം ഉദ്ഘാടനം ചെയ്തു.സാംസ്കാരിക വേദി പ്രസിഡന്റ് സി.ആർ.അനിൽ കുമാർ,​സെക്രട്ടറി ഷൈൻ,വി.വി.അനിൽകുമാർ,​ശ്രീജിത്ത്,​ഷിബു തുടങ്ങിയവർ സംസാരിച്ചു.