മലയിൻകീഴ്: കൊവിഡ്-19 വെെറസ് വ്യാപനം ഏറിയതോടെ മലയിൻകീഴിലെ എല്ലാ റേഷൻ കടകളിലും മുൻകരുതലുകൾ ഉറപ്പാക്കിയാണ് റേഷൻ വിതരണം നടത്തുന്നത്. സാമൂഹിക അകലം പാലിച്ച് വരി നിറുത്തിയും കടകൾക്ക് മുന്നിൽ കയർ കെട്ടി തിരക്ക് നിയന്ത്രിച്ചും ഭക്ഷ്യധാന്യങ്ങൾ പെെപ്പിലൂടെ വിതരണം ചെയ്യുന്നു കൈകൾ കഴുകാൻ സാനിറ്റൈസറും വെള്ളവും കരുതിയിട്ടുണ്ട്. ലോക്ഡൗൺ കഴിഞ്ഞാലും നിയന്ത്രണങ്ങൾ തുടരുമെന്ന് റേഷൻ കട ലൈസൻസികൾ പറയുന്നു.