കിളിമാനൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ജനജീവിതം സാധാരണ നിലയിൽ. തിരക്കിട്ട ജീവിതത്തിന് പെട്ടന്ന് ലോക്ക് ഡൗൺ എന്ന് പേരിട്ട് ഒരു ബ്രേക്കിട്ടപ്പോൾ പലർക്കും ഞെട്ടലും അത്ഭുതവും. വീടിന് പുറത്തിറങ്ങാതെ എങ്ങനെയിരിക്കും, അവശ്യ സാധനങ്ങൾ എങ്ങനെ ലഭിക്കും, അടിയന്തര ഘട്ടങ്ങളിൽ വൈദ്യ സഹായം എങ്ങനെ ലഭിക്കും എന്നിങ്ങനെ നൂറു സംശയങ്ങളായിരുന്നു. എന്നാൽ ഇന്നിപ്പോൾ ഒന്നിനെക്കുറിച്ചും ഇവർക്കു വേവലാതി ഇല്ല. അവശ്യ സാധനങ്ങൾ എല്ലാം വീട്ടിൽ ലഭിക്കുന്നുമുണ്ട്. എല്ലാവരും ലോക്ക് ഡൗണിലും വീട്ടിൽ കുടുംബത്തോടൊപ്പം സന്തോഷത്തിലുമാണ്. എന്നാൽ ഈ സന്തോഷത്തിന് കാരണമാകുന്ന സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കുറച്ച് പേരെ നമ്മൾ വിസ്മരിച്ചുക്കൂടാ.