emirates

ദുബയ്: കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് പുനരാരംഭിക്കുന്നു. ഏപ്രിൽ 6 മുതൽ ഭാഗികമായി സർവീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാർക്ക് വേണ്ടിയായിരിക്കും സർവീസുകൾ. എയർ കാർഗോയും ഈ വിമാനങ്ങളിലുണ്ടാകും. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ദുബയ് സിവിൽ ഏവിയേഷൻ അതോറിട്ടി പ്രസിഡന്റുമായ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം ട്വീറ്ററിൽ അറിയിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും സർവീസ് പൂർണ തോതിൽ പുനരാരംഭിക്കുക. സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.