ബാലരാമപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാലരാമപുരം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചന്റെ സേവനമെത്താത്ത പ്രദേശങ്ങളിലെ നൂറോളം പേർക്ക് ഭക്ഷണമെത്തിച്ചു. അന്നം പുണ്യം പദ്ധതിയിലാണ് ഭക്ഷണ വിതരണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.വിൻസെന്റ് ഡി പോൾ പറഞ്ഞു. തേമ്പാമുട്ടം, എരുത്താവൂർ, റസ്സൽപ്പുരം ഭാഗങ്ങളിൽ കെ.തങ്കരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.രവീന്ദ്രൻ, നതീഷ് എന്നിവരും, പുന്നയ്ക്കാട്ടിൽ ബൈജുവും കോട്ടുകാൽക്കോണത്ത് അനിയും ആർ.സി തെരുവിൽ കെ.രാജുവും അകരത്തിൻവിളയിൽ അമ്പിളിയും സതീഷും പദ്ധതിക്ക് നേത്യത്വം നൽകുന്നു. സമൂഹ അടുക്കളകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ പഞ്ചായത്ത് സെക്രട്ടറിയും പൊലീസും നടപടി സ്വീകരിക്കണമെന്നും വിൻസെന്റ് ഡി പോൾ ആവശ്യപ്പെട്ടു.