തിരുവനന്തപുരം: കായംകുളം എം.എൽ.എ യു. പ്രതിഭയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാവുമെന്ന് പാർട്ടി ജില്ലാസെക്രട്ടറി ആർ.നാസർ അറിയിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പഞ്ഞു. പോസ്റ്റിനെ പ്രോത്സാഹിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാവും. കോവിഡ് കാലത്ത് ഓഫീസ് പൂട്ടി എം.എൽ.എ വീട്ടിലിരിക്കുന്നു എന്നായിരുന്നു പ്രചാരണം. പോസ്റ്റ് തികഞ്ഞ അച്ചടക്കലംഘനമാണെന്നാണ് പാർട്ടിയുടെ നിലപാട്.