മുംബയ്: മുംബയിലെ സ്വകാര്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച രോഗികളുമായി ഇടപഴകിയ നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കൊവിഡ് ബാധിച്ച നഴ്സുമാരെ ക്വാറൻ്റയിനിൽ കഴിയാൻ ആശുപത്രി അധികൃകതർ സമ്മതിക്കുന്നില്ല. വിശ്രമം നൽകാതെ സ്വകാര്യ ആശുപത്രി നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാർക്ക് കൈ കഴുകാനുള്ള സൗകര്യം പോലും ആശുപത്രി അധികൃതർ നേരത്തെ ഒരുക്കി കൊടുത്തിരുന്നില്ല.