കൊല്ലം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവർത്തകർക്ക് മർദ്ദനം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടുകയും ആഘോഷം നടത്തുകയും ചെയ്യുന്നു എന്ന വിവരമറിഞ്ഞ് അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇതറിഞ്ഞ് ആഘോഷം നടന്ന വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഉദ്യോഗസ്ഥരെ മർദ്ദിക്കുകകയായിരുന്നു. ഉദ്യോഗ്ഥർക്ക് കാര്യമായി മർദ്ദനമേറ്റിട്ടുണ്ട്.
സംഘം ചേർന്ന് ആക്രമിച്ചെന്നാണ് ഉദ്യോഗസ്ഥർ പൊലീസിന് പരാതി നൽകിയത്. പത്തനംതിട്ട സ്വദേശി ഷറഫുദീൻ , ശാസ്താംകോട്ട സ്വദേശികളായ അഫ്‌സൽ , ഫൈസൽ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽ കൂടുതൽപേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.