നെയ്യാറ്റിൻകര: വീടുകളിലും ഐസൊലേഷൻ ക്യാമ്പുകളിലുമായി 1578 പേരാണ് നെയ്യാറ്റിൻകര മണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്.രോഗബാധ ഉള്ള സ്ഥലങ്ങളിൽ നിന്നും മടങ്ങി വന്നത് കൊണ്ടാണ് ഐസൊലേഷൻ പ്രോട്ടോക്കോൾ അനുസരിച്ച് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.രോഗ ലക്ഷണങ്ങൾ കാണിച്ച 5 പേരെ ആശുപത്രിയിൽ പ്രവേശിച്ച് ടെസ്റ്റ് ചെയ്യുകയും അഞ്ച് കേസും നെഗറ്റീവ് പരിശോധന ഫലം വരികയും ചെയ്തതായി നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ടും കെ.ആൻസലൻ എം.എൽ.എയും പറഞ്ഞു.